Chariman:  Sideeq Vattappara
Convener: Abdu Kaloor
Secretary: Suhail K K Mob: 0097466704993
Treasurer: Jamaludheen T k


വാഖ്‌ ഫുട്ബോള്‍ : സോളാര്‍ ഖത്തര്‍ ചാമ്പ്യന്മാര്‍(18.02.2012)
ദോഹ : നിര്‍ധനരായ രോഗികളെ സഹായിക്കാനും അവരുടെ പുനരധിവാസത്തിനും വേണ്ടി വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ ( വാഖ്‌ ) സങ്ങടിപ്പിച്ചു കൊണ്ടിരിക്കുന്ന അലി ഇന്റര്‍നാഷണല്‍ റോളിംഗ് ട്രോഫിക് വേണ്ടി ഉള്ള രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെണ്ട് മത്സരങ്ങള്‍ സമാപിച്ചു.ഇന്നലെ നടന്ന സമാപന ചടങ്ങില്‍ ദോഹയിലെ പ്രമുഖ വ്യക്തിതങ്ങള്‍ പങ്കെടുത്തു.ക്വാളിറ്റി ഗ്രൂപ്പ്‌ എം ഡി ശംസുദ്ധീന്‍ ഒളകര,സ്റ്റാര്‍ കാര്‍ അസ്സസ്സരീസ് എം ഡി നിയുമാതുള്ള കോട്ടക്കല്‍,ഭാരത് രേസ്റൊരന്റ്റ് മാനേജര്‍ ധര്‍മരാജ്,ഖിഫ്ഫ് പ്രസിഡന്റ്‌ എ പി അബ്ദുറഹിമാന്‍,സെക്രട്ടറി ഷൌക്കത്ത്,അബ്ദു നാസര്‍ നാച്ചി,നാദിര്‍ അലി ഇന്റര്‍നാഷണല്‍, സിനിയാരി എം ഡി മുഹമ്മദ്‌,മശൂദ് തിരുത്തിയാട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വെള്ളിയാഴ്ച നടന്ന ആവേശോജ്വലകമായ ഫൈനല്‍ മത്സരത്തില്‍ കുവാക് കണ്ണൂരിനെ എതിരില്ലാതെ രണ്ടു ഗോളുകള്‍ക്ക് സോളാര്‍ ഖത്തര്‍ പരാജയപ്പെടുത്തി.സോളാര്‍ ഖത്തറിന് വേണ്ടി ബഷീര്‍ ആദ്ദ്യ പകുതിയിലും രണ്ടാം പാതിയില്‍ രാശിദും ഓരോ ഗോളുകള്‍ വീതം നേടി.കുവാക് കണ്ണൂരിന്റെ ലിബു ഏറ്റവും നല്ല ബാക്ക് ആയും സോളാര്‍ ഖത്തരിന്റെ റാഷിടിനെ പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.ഹൈഡ്രോ കെയര്‍ ഖത്തരിന്റെ ശരീഫിനെ ഏറ്റവും നല്ല ഗോള്‍ കീപ്പരായും തിരഞ്ഞെടുത്തു.
വാഖ് ഫുട്ബാള്‍: കുവാക് കണ്ണൂര്‍, സോളാര്‍ ഖത്തര്‍ ഫൈനല്‍(11.02.2012)
ദോഹ : നിര്‍ധനരായ രോഗികളെ സഹായിക്കാനും അവരുടെ പുനരധിവാസത്തിനും വേണ്ടി വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ ( വാഖ്‌ ) സംഘടിപ്പിച്ചു വരുന്ന അലി ഇന്റര്‍നാഷണല്‍ റോളിംഗ് ട്രോഫിക് വേണ്ടിയുള്ള രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചു. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കുവാക് കണ്ണൂര്‍ ഹൈഡ്രോ കെയര്‍ ഖത്തറിനെ ടൈം ബ്രക്കറിലും രണ്ടാമത്തെ മത്സരത്തില്‍ സോളാര്‍ ഖത്തര്‍ യുനൈടട്‌ കേരളയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും പരാജയപ്പെടുത്തി. അടുത്ത വെള്ളി ആഴ്ച 7 മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കുവാക് കണ്ണൂര്‍ സോളാര്‍ ഖത്തറുമായി ഏറ്റുമുട്ടും. ഫൈനല്‍ മത്സര ദിവസമായ വെള്ളിയാഴ്ച(17/02/12) വൈകീട്ട് നാല് മണിക്ക് സ്ക്കൂള്‍ കുട്ടികള്‍ക്കായി ഡ്രോയിംഗ് പെയിന്റിംഗ് മത്സരങ്ങള്‍ ലുലു ഹൈപര്‍ മാര്കറ്റിനും മാള്‍ റൌണ്ട് അബൌടിനും ഇടക്കുള്ള സുമയ്യ പ്രൈമറി ഇന്ടിപെണ്ടന്റ്റ് ഗേള്‍സ് സ്കൂളില്‍ വച്ച് നടത്തപ്പെടുമെന്നു കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു .വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 55411890 , 66704993 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അഖില കേരള സെവന്‍സ് ഫുട്ബോള്‍; കോര്‍ട്ടര്‍ മത്സരങള്‍ അവസാനിച്ചു(04.02.2012)
ദോഹ: നിര്‍ധനരായ രോഗികളെ സഹായിക്കാനും അവരുടെ പുനരധിവാസത്തിനും വേണ്ടി വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്‌) സംഘടിപ്പിച്ചുവരുന്ന അലി ഇന്റര്‍നാഷണല്‍ റോളിംഗ് ട്രോഫിക് വേണ്ടിയുള്ള രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ കോര്ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചു. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കുവാക് കണ്ണൂര്‍ കെയര്‍ ന്‍ ഖുഎര്‍ ഖത്തറിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ഹൈടെരോ കെയര്‍ ഖത്തര്‍ സ്കുആട്ര ഖത്തറിനെ മറുപടി ഇല്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്ലൂ ചിപ്പ് ഖത്തറിനെ യുനൈടട് കേരളയും അവസാന മത്സരത്തില്‍ സ്കിയ ഖത്തറിനെ സോളാര്‍ ഖത്തര്‍ പനാല്ടി ഷൂട്ട്‌ ഔട്ടിലൂടെയും പരാജയെപ്പെടുത്തി.

അടുത്ത വെള്ളി ആഴ്ച ആറു മണിക്ക് നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ കുവാക് കണ്ണൂര്‍ ഹൈഡ്രോ കെയര്‍ ഖത്തറുമായും യുനൈടട് കേരള സോളാര്‍ ഖത്തറുമായും മത്സരിക്കും
'വാഖ്' ഫുട്ബോള്‍ ടൂര്‍ണമെന്റ്: പ്രീ കോര്‍ട്ടര്‍ മത്സരങ്ങള്‍ സമാപിച്ചു(28.01.2012)
ദോഹ : വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്‌ ) സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന അലി ഇന്റര്‍നാഷണല്‍ റോളിംഗ് ട്രോഫിക് വേണ്ടിയുള്ള രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീ കോര്‍ട്ടര്‍ മത്സരങ്ങള്‍ സമാപിച്ചു. ഇന്നലെ നടന്ന മത്സരങളില്‍ കുവാക് കണ്ണൂര്‍ ദിവ കാസര്‍കോടിനെ അഞ്ചു ഗോളുകക്കും, ഹൈട്രാ കെയര്‍ ഖത്തര്‍ എഫ് എഫ് സി കാലിക്കട്ടിനെ ടൈം ബ്രേക്കറിലൂടെയും, ബ്ലൂ ചിപ്പ് ഖത്തര്‍ രണ്ടു ഗോളുകള്‍ക്ക് ഫൈസല്‍ സോക്കര്‍ ഖത്തറിനെയും, സ്കിയ ഖത്തര്‍ നാദം ദോഹയെ പനാല്ടി ഷൂട്ടൗട്ടിലൂടെയും പരാജയെപ്പെടുത്തി.

അടുത്ത വെള്ളി ആഴ്ച നാല് മണിക്ക് നടക്കുന്ന കോര്‍ട്ടര്‍ മത്സരങളില്‍ കുവാക് കണ്ണൂര്‍ കെയര്‍ ന്‍ ഖുവര്‍ ഖത്തറുമായും ഹൈഡ്രോ കെയര്‍ ഖത്തര്‍ സ്കുആട്ര ഖത്തറുമായും ബ്ലൂ ചിപ്പ് ഖത്തര്‍ യുനൈടട് കേരളയുമായും സ്കിയ ഖത്തര്‍ സോളാര്‍ ഖത്തറുമായും മത്സരിക്കും
വാഖ് ഫുട്ബോളില്‍ ഇന്ന് (27.01.2012)
ദോഹ : നിര്‍ധനരായ രോഗികളെ സഹായിക്കാനും അവരുടെ പുനരധിവാസത്തിനും വേണ്ടി വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ ( വാഖ്‌ ) സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന അലി ഇന്റര്‍നാഷണല്‍ റോളിംഗ് ട്രോഫിക് വേണ്ടി ഉള്ള രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ പ്രി കോര്ട്ടര്‍ മത്സരങ്ങള്‍ ഇന്ന് വൈകുന്നേരം 4 മണി മുതല്‍ ലുലു ഹൈപര്‍ മാര്കറ്റിനും മാള്‍ റൌണ്ട് അബൌടിനും ഇടക്കുള്ള സുമയ്യ പ്രൈമറി ഇന്ടിപെണ്ടന്റ്റ് ഗേള്‍സ് സ്കൂള്‍ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടക്കും. ഇന്ന് നടക്കുന്ന പ്രി കോര്‍ട്ടര്‍ മത്സരങ്ങളില്‍ കുവാക് കണ്ണൂര്‍ ദിവ കാസര്‍കോടുമായും, ഹൈഡ്രോ കെയര്‍ ഖത്തര്‍ എഫ് സി കോഴിക്കോടുമായും, ബ്ലൂ ചിപ്പ് ഖത്തര്‍ ഫൈസല്‍ സോക്കര്‍ ഖത്തറുമായും സ്കിയ ഖത്തര്‍ നാദം ദോഹയുമായും മത്സരിക്കും
രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്ബോള്‍ മത്സരങള്‍ക്ക് തുടക്കം

ദോഹ : നിര്‍ധനരായ രോഗികളെ സഹായിക്കാനും അവരുടെ പുനരധിവാസത്തിനും വേണ്ടി വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ ( വാഖ്‌ ) സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന അലി ഇന്റര്‍നാഷണല്‍ റോളിംഗ് ട്രോഫിക് വേണ്ടി ഉള്ള രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൌണ്ടിലെ മത്സരങ്ങള്‍ അവസാനിച്ചു. വെള്ളിയാഴ്ച ബ്ലൂ ചിപ്പ് ഖത്തറും സെമ്ചോ ഖത്തറുമായി നടന്ന മത്സരം ഗോളുകള്‍ ഒന്നും നേടാതെ സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് നടന്ന ടൈം ബ്രകെരില്‍ ബ്ലൂ ചിപ്പ് ഖത്തര്‍ സെമ്കോ ഖത്തറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ ഫൈസല്‍ സോക്കര്‍ ഖത്തര്‍ പെരി ഗ്രൈന്‍ ഖത്തറിനെ ഒരു ഗോളിനും സ്കിയ ഖത്തര്‍ സിനിയാരി തിരുവനതപുരതിനെതിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കും വിജയിച്ചു.ഓക്സി സെവന്‍സ് ഖത്തറും നാദം ദോഹയുമായി നടന്ന അവസാന മത്സരം ഓരോ ഗോളുകള്‍ വഴങ്ങി സമനിലയില്‍ അവസാനിച്ചു .തുടര്‍ന്ന് നടന്ന ടൈം ബ്രകെറും സമനിലയിലായതിനാല്‍ ടോസ്സിലുടെ നാദം ദോഹ വിജയികളായി. അടുത്ത വെള്ളി ആഴ്ച നടക്കുന്ന പ്രി കോര്ട്ടര്‍ മത്സരങ്ങളില്‍ കുവാക് കണ്ണൂര്‍ ദിവ കാസര്കൊടുമായും ഹൈഡ്രോ കെയര്‍ ഖത്തര്‍ എഫ് സി കോഴിക്കോടുമായും ബ്ലൂ ചിപ്പ് ഖത്തര്‍ ഫൈസല്‍ സോക്കര്‍ ഖത്തറുംമായും സ്കിയ ഖത്തര്‍ നാദം ദോഹയുമായും മത്സരിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് 66964395 ,55411890 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ ( വാഖ്‌ ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
 
 


VAZHAKKAD ASSOCIATION QATAR | Site by XL