News @ Vazhakkad
Main News
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

ടവര്‍ നിര്‍മാണത്തിനെതിരെ ഗ്രാമസഭാ പ്രമേയം
എടവണ്ണപ്പാറ(04.02.2012): എടവണ്ണപ്പാറയിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിര്‍മിക്കാനുദ്ദേശിച്ച മൊബൈല്‍ ടവര്‍ എളമരത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള ഗ്രാമപ്പഞ്ചായത്തിന്റെ നീക്കത്തിനെതിരെ എളമരത്ത് ചേര്‍ന്ന ഗ്രാമസഭാ യോഗം പ്രമേയം പാസാക്കി. ഗ്രാമപ്പഞ്ചായത്തംഗം ഷബ്‌ന ജൈസല്‍ അധ്യക്ഷതവഹിച്ചു. കെ. ആലി ഉദ്ഘാടനംചെയ്തു. ചന്ദ്രമതി, സി.എ. കരീം, ജൈസല്‍, ഇ.എ. റഹിം എന്നിവര്‍ പ്രസംഗിച്ചു.

 

സ്വര്‍ണമെഡല്‍ ജേതാവിന് സ്വീകരണം
വാഴക്കാട്(04.02.2012): ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ എ.കെ. ഉനൈസിന് മാതൃവിദ്യാലയമായ വാഴക്കാട് ജി.എം.യു.പി. സ്‌കൂളില്‍ സ്വീകരണം നല്‍കി. പി.ടി.എ പ്രസിഡന്റ് മയ്യിങ്ങല്‍ മമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം എം.പി. അബ്ദുള്ള, പ്രധാനാധ്യാപകന്‍ സി. മുഹമ്മദലി, പി.ടി. അബൂബക്കര്‍, ആനന്ദലത, കെ. കൃഷ്ണന്‍, ഷാജു, വി.സി. മുഹമ്മദ്കുട്ടി, കെ. താഹിര്‍ കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.

 

പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് ചങ്ങാടം; മാലിന്യനിര്‍മാര്‍ജനത്തിനൊരു വാഴക്കാട് മാതൃക
വാഴക്കാട്(04.02.2012): ഉപയോഗശൂന്യമെന്ന് പറഞ്ഞ് വലിച്ചെറിയുകയും പരിസരമലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് ചങ്ങാടം നിര്‍മിച്ച് വ്യത്യസ്തരാവുകയാണ് വാഴക്കാട്ടെ മൂന്ന് യുവാക്കള്‍. വാഴക്കാട് മുണ്ടുമുഴി സ്വദേശികളായ പുഴമ്പാലില്‍ മുഹസിന്‍, ദില്‍ഷാദ്, റഹീസ്‌മോന്‍ എന്നിവരാണ് പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് ചങ്ങാടം നിര്‍മിച്ചത്.

പുഴയിലൂടെ ഒഴുകിയെത്തിയ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ ഒരു കൗതുകത്തിനാണ് ശേഖരിക്കാന്‍ തുടങ്ങിയത്. പിന്നീട് കുപ്പികളുടെ എണ്ണം വര്‍ധിച്ച് അഞ്ഞൂറും ആയിരവുമായി. ഇതെന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് ഒരു ചങ്ങാടം നിര്‍മിക്കുക എന്ന ആശയമുദിച്ചത്. പിന്നീട് അമാന്തിച്ചില്ല. മാലിന്യക്കൂമ്പാരത്തിലെ കുപ്പികള്‍ ചാലിയാറില്‍ ചങ്ങാടമായി മാറി.

ചാലിയാറിന്റെ തീരത്ത് മുണ്ടുമുഴി ഭാഗത്ത് ഏക്കര്‍കണക്കിന് വാഴ, പൂള, പച്ചക്കറി കൃഷിചെയ്യുന്നുണ്ട് ഇവര്‍. കഴിഞ്ഞ മഴക്കാലത്താണ് കുപ്പികള്‍ ശേഖരിച്ചു തുടങ്ങിയത്. കുപ്പികള്‍ക്ക് പുറമെ പാഴ്‌വസ്തുക്കളും ഉപയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. രണ്ട് മീറ്റര്‍ നീളവും വീതിയുമുള്ള ചങ്ങാടത്തില്‍ എട്ടുപേര്‍ക്ക് യാത്രചെയ്യാം.